Tuesday, November 3, 2026

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ! വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി ! മാറ്റം കാൽപ്പാത്തി രഥോത്സവം പ്രമാണിച്ച്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20 നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് വോട്ടെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് തിരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വിവിധ ഉത്സവങ്ങൾ ചൂണ്ടിക്കാണിച്ച് പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Related Articles

Latest Articles