Monday, May 20, 2024
spot_img

പാലക്കാട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം;ഡ്രൈവറുടെയും കണ്ടക്ടറുടെയും നില ഗുരുതരം;അപകടം ബസിന്റെ അമിത വേഗതയെത്തുടർന്ന്

പാലക്കാട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ് സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും നില ഗുരുതരമാണ്. അതേസമയം, ബസ് യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ് അമിത വേഗതയിലായിരുന്നുവവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Related Articles

Latest Articles