Tuesday, September 22, 2026

പാലക്കാട് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം; ചികിത്സയിലിരിക്കെ കുടുംബത്തിലെ രണ്ടാമത്തെയാളും മരിച്ചു

പാലക്കാട്: ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ സമദിന്‍റെ ഭാര്യ സറീന (48) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിരുന്നില്ല.

Related Articles

Latest Articles