Sunday, April 28, 2024
spot_img

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ട്; രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇന്ന്

രാജസ്ഥാൻ: നിയമസഭയിലെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) യോഗം ഇന്ന് . മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ഗെഹ്‌ലോട്ട് സ്ഥാനമൊഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് യോഗം ചർച്ച ചെയ്തേക്കും.

പാർട്ടിയിലെ മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.

ഇന്ന് നടക്കുന്ന രാജസ്ഥാൻ നിയമസഭയുടെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുക്കാൻ രാജസ്ഥാൻ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ് മാക്കനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിരീക്ഷകനായി നിയമിച്ചതായി കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വെള്ളിയാഴ്ച്ച രാജസ്ഥാൻ സ്പീക്കർ സി പി ജോഷിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

Related Articles

Latest Articles