Saturday, January 10, 2026

പാലക്കാട് ഗൃഹനാഥനെ വീട്ടിൽ നിന്നിറക്കി കുത്തിക്കൊന്നു; അക്രമിയെ പിടികൂടാനായില്ല, അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി. കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കുത്തേറ്റ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ദാരുണ സംഭവം നടന്നത്.

വീട്ടിൽ എത്തിയ അക്രമി അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതേസമയം, കുത്തിയ ആളെ പിടികൂടാനായില്ല. അക്രമിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles