Wednesday, December 31, 2025

അടിപിടിക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി ജയില്‍ ചാടി; ട്രെയിനില്‍ കയറി രക്ഷപെട്ടതായി സൂചന, ജയിൽ ചാട്ടം ജോലിയ്‌ക്ക് കൊണ്ടു പോകുന്ന സമയത്ത്

പാലക്കാട്: അടിപിടിക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി ജയില്‍ ചാടി.മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് കുഴല്‍മന്ദം സ്വദേശി ഷിനോയ് ആണ് ചാടിയത്. ജയില്‍ വളപ്പില്‍ ജോലിയ്‌ക്ക് കൊണ്ടുപോകുമ്പോ ഴായിരുന്നു ജയില്‍ ചാട്ടം. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതി തടവ് ചാടിയ സമയത്ത് സമീപത്തുള്ള ട്രാക്ക് വഴി ട്രെയിന്‍ കടന്നു പോയിരുന്നു. ഇയാള്‍ ഇതില്‍ കയറി രക്ഷപെട്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

കുടുംബ വഴക്കിനിടെ ബന്ധുക്കളെ ആക്രമിച്ച കേസിലാണ് ഷിനോയ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായത്.ജാമ്യം എടുക്കാന്‍ ആളില്ലാതെ വന്നതോടെ റിമാന്‍ഡ് തുടരുകയായിരുന്നു.മദ്യപിച്ചു വീട്ടില്‍ സ്ഥിരം വഴക്ക് ഉണ്ടാക്കുന്ന ആളാണ് ഷിനോയെന്നാണ് വിവരം.

Related Articles

Latest Articles