Monday, December 29, 2025

കേരളത്തിൽ വീണ്ടും തെരുവ്‌നായ ആക്രമണം! പാലക്കാട് വൃദ്ധന്റെ മുഖത്തെ മാംസം കടിച്ചെടുത്ത് തെരുവുനായ; കവിൾ തുന്നലിടാൻ പോലും കഴിയുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ: സർക്കാരിന്റെ വാക്‌സിൻ യജ്ഞങ്ങളും എബിസി പ്രവർത്തനങ്ങളും പൂർണ പരാജയമോ?

പാലക്കാട്: തെരുവുനായ ആക്രമണത്തിൽ പാലക്കാട് വൃദ്ധൻ ഗുരുതര പരിക്ക്. തുന്നലിടാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കാക്കയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം തെരുവുനായ കടിച്ചെടുത്തു.

രാവിലെ അഞ്ച് മണിയോടെ വീടിന് സമീപത്തെ കടയിൽ ചായ കുടിക്കാൻ എത്തിയ വയോധികൻ വയ്യാപുരിയെ വീട്ടിലേക്ക് മടങ്ങിപോകവെയാണ് നായ ആക്രമിച്ചത്. കവിൾ നായ കടിച്ചെടുക്കുകയായിരുന്നു. മുഖത്തെ പരിക്കിന് തുന്നലിടാനുള്ള നീക്കം ശ്രമകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇതിൽ നിന്നും വ്യക്തമാകുന്നത് സംസ്ഥാന സർക്കാരിന്റെ വാക്‌സിൻ യജ്ഞങ്ങളും എബിസി പ്രവർത്തനങ്ങളും എല്ലാം പാളിയെന്ന് വ്യക്തമാക്കുകയാണ് വീണ്ടുമാവർത്തിക്കുന്ന തെരുവുനായ ആക്രമണങ്ങൾ. കഴിഞ്ഞ ഒരുമാസം പ്രവർത്തിച്ചിട്ടും നായയുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പ്രതികരിക്കുന്നത്.

മൂന്ന് ലക്ഷത്തോളം തെരുവുനായകൾ കഴിയുന്ന സംസ്ഥാനത്ത് പത്ത് ശതമാനം നായകൾക്ക് മാത്രമാണ് വാക്‌സിനെത്തിച്ചിരിക്കുന്നത്. യജ്ഞത്തിന്റെ തുടക്കത്തിൽ തെരുവുനായ ആക്രമണം രൂക്ഷമായ 150ഓളം ഹോട്ട്‌സ്‌പോട്ടുകളായിരുന്നു സംസ്ഥാനത്ത് കണ്ടെത്തിയത്. എന്നാലിന്ന് മൂവായിരത്തോളം ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്നാണ് കണക്ക്. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കടിയേൽക്കുന്നവർ നാൾക്കുനാൾ വര്ധിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.

Related Articles

Latest Articles