Wednesday, May 8, 2024
spot_img

ചുരുളഴിയാതെ പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ്

കൊച്ചി :പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മൊഴിയെടുക്കാനായി ടി ഒ സൂരജിനെ വിജിലന്‍സ് വിളിച്ചു വരുത്തി. . കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിത്തിനു പിന്നാലെയാണ് ടി ഒ സുരജിനെ വിജിലൻസ് വിളിച്ചു വരുത്തിയത് മുന്‍മന്ത്രിയുടെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനായിട്ടാണ് സൂരജിനെകൂടി ചോദ്യം ചെയ്യുന്നത് .എന്നാണ് വിജിലൻസ് ഇതിനെക്കുറിച്ചു പറയുന്നത് .ഇതിനുശേഷം ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു . അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി മാര്‍ച്ച്‌ 30 ന് അറിയിക്കണം എന്ന് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .

Related Articles

Latest Articles