Sunday, May 19, 2024
spot_img

ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേ (21) തൂങ്ങിമരിച്ച മരിച്ച നിലയിലയില്‍. കൊല്‍ക്കത്തയിലെ ഫ്‌ളാറ്റിൽ ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോന്‍ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധനേടിയത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്.

പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിനു കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Related Articles

Latest Articles