Friday, April 26, 2024
spot_img

പമ്പയിലെ ആറാട്ടുകടവ് മണ്ണിനടിയിൽ നിന്നും കണ്ടെത്തി

ശബരിമല ∙ പ്രളയത്തിൽ മണ്ണിനടിയിലായ പമ്പയിലെ ആറാട്ടുകടവ് കണ്ടെത്തി.ഗണപതികോവിലിനു താഴെ പമ്പാ നദിയിൽ ആണ് ആറാട്ടുകടവ്. ഇത് കെട്ടി സംരക്ഷിച്ച് മണ്ഡപവും നിർമിച്ചിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ മണ്ഡപം ഒലിച്ചുപോയി. ഒഴുകിവന്ന മണ്ണടിഞ്ഞ് ആറാട്ടുകടവും അപ്രത്യക്ഷമായി .

മണ്ഡല മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായി 5 മീറ്റർ താഴ്ചയിൽ നദിയിലെ മണ്ണ് നീക്കിയെങ്കിലും ആറാട്ട് കടവ് കണ്ടെത്താനായില്ല. ഇപ്പോൾ പൈങ്കുനി ഉത്സവത്തിനു മുന്നോടിയായി 2 ആഴ്ചത്തെ ശ്രമഫലമായാണ് നദിയിലെ മണ്ണു നീക്കി ആറാട്ടുകടവ് കണ്ടെത്തിയത്.

വശങ്ങൾ ഇടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിച്ചാണ് മണ്ണ് നീക്കിയത്.എന്നാൽ നദിയിൽ ഇപ്പോൾ ഒട്ടും വെള്ളമിള്ള എന്നതാണ് അടുത്ത പ്രശ്‌നം .ആറാട്ടിന് മുൻപ് കുളം പോലെ കുഴിച്ചു വെള്ളം വെള്ളം നിറയ്ക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .

ആറാട്ടു കടവിന്റെ വശങ്ങളിലെ കമ്പിവേലി മുഴുവൻ പ്രളയത്തിൽ നശിച്ചിരുന്നു. പുതിയ വേലി സ്ഥാപിക്കുന്ന പണിയും തുടങ്ങി.

10 ദിവസത്തെ ഉത്സവത്തിന് 12ന് അയ്യപ്പ സന്നിധിയിൽ കൊടിയേറും. 21ന് രാവിലെ 11ന് പമ്പയിൽ ആറാട്ടോടെ‌ സമാപിക്കും.

Related Articles

Latest Articles