Sunday, September 20, 2026

കൊല്ലത്ത് എക്സൈസ് പരിശോധന; അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടികൂടി

കൊല്ലം : ശക്തികുളങ്ങരയിൽ അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു. ശക്തികുളങ്ങര സ്വദേശികളും ദമ്പതികളുമായ ശ്രീകുമാറും, സരിതയും ചേർന്നാണ് മദ്യ വില്പന നടത്തിയിരുന്നത്. എക്സൈസ് സംഘം എത്തിയപ്പോൾശ്രീകുമാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇയാളുടെ വാഹനത്തിൽ നിന്നും, വീട്ടിൽ നിന്നും, ഇയാളുടെ അമ്മയുടെ വീട്ടിൽ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്.

ശ്രീകുമാറിന്റെ ഭാര്യ സരിതയെ തൽസമയം അറസ്റ്റ് ചെയ്തു. ആകെ 59 ലിറ്റർ മദ്യമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകുമാർ രണ്ടാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles