Monday, May 13, 2024
spot_img

ഹൈദരാബാദിലെ സോമാജിഗുഡ അയ്യപ്പക്ഷേത്രത്തിൽ ലക്ഷാർച്ചനയും മഹാഗണപതിഹോമവും നടന്നു, ഭജനയിലും മഹാദീപാരാധനയിലും ആയിരങ്ങൾ പങ്കെടുത്തു

ഹൈദരാബാദ്- സോമാജിഗുഡ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പിനോടനുബന്ധിച്ച് മഹാഗണപതി ഹോമവും ലക്ഷാർച്ചനയും മഹാ അന്നദാനപ്രസാദവും ഭജനയും നടന്നു. 75 ലധികം പേർ അടങ്ങുന്ന ബ്രാഹ്മണസമൂഹവും കന്നി സ്വാമിമാർ ഉൾപ്പെടെ 250 ലധികം മാലധാരികളും രണ്ടായിരത്തിലധികം അയ്യപ്പഭക്തരും ലക്ഷാർച്ചനയിൽ പങ്കെടുത്തു.

മൂവായിരത്തിലധികം ഭക്തജനങ്ങൾ മഹാന്നദാനത്തിൽ പ്രസാദമുണ്ടു. നിരവധി ഗ്രൂപ്പുകൾ ചേർന്ന വതരിപ്പിച്ച ഭജനയും മഹാദീപാരാധനയും നടന്നു. ചടങ്ങിന് മേൽശാന്തിമാരായ സർവശ്രീ കേശവൻ നമ്പൂതിരി, രൺജിത്ത് നമ്പൂതിരി, അഭികൃഷ്ണൻ എന്നിവർ അർച്ചനക്ക് നേതൃത്വം കൊടുത്തു.

ഭക്തസമാജം പ്രസിഡൻ്റ് പി.എസ്. റെഡ്ഡി, സെക്രട്ടറി പ്രസാദ്, അയ്യപ്പവിളക്ക് പൂജാഭാരവാഹികളായ ഹരികുമാർ, സനോജ്, രാമദാസ് പാറേക്കാട്ട്, എം.എൻ.രാധാകൃഷണൻ നായർ, നാരായണപ്രസാദ്, എം. നാരായണൻ, ഗോപാലകൃഷ്ണൻ, മധുസൂദൻ, ഇ.എം രാധാകൃഷ്ണൻ, മധുകുമാർ, ഉണ്ണികൃഷ്ണൻ, പ്രകാശൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഭക്തി സാന്ദ്രമായ അയ്യപ്പ ഘോഷയാത്ര ബഹുജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

Related Articles

Latest Articles