Thursday, November 19, 2026

നാട്ടുകാരുടെ പരാതി അവഗണിച്ച്ക്വാറി സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി; വലഞ്ഞ് നാട്ടുകാർ

മലയിൻകീഴ് : ക്വാറി സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി.ഈ സ്ഥാപനം പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു എന്നാൽ ഇത് അവഗണിച്ചാണ് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്.പാപ്പനംകോട് മലയിൻകീഴ് റോഡരികിൽ വിളവൂർക്കൽ നാലാം കല്ല് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്വാറി ഉൽപ്പന്ന വിതരണ സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കളക്ടർ , വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഈ പരാതിക്ക് ഒരു വിലയും നൽകാതെയാണ് ഇപ്പോൾ ഇങ്ങനൊരു നടപടി ഉണ്ടായത്.

അതേസമയം തങ്ങളുടെ ഭാഗം കേൾക്കാനോ വിഷയം പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചയ്ക്ക് വെയ്ക്കാനോ സെക്രട്ടറി തെയ്യാറായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പരാതിയെ തുടർന്ന് ആദ്യ ഘട്ടത്തിൽ പ്രവർത്തനം നിർത്തി വയ്ക്കാൻ സെക്രട്ടറി ഉത്തരവ് ഇറക്കിയെങ്കിലും ഒരു ദിവസം പോലും സ്ഥാപനം അടച്ചിട്ടില്ല. സെക്രട്ടറിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.ഒരു ക്വാറിക്ക് സമാനമായി ലോഡുകണക്കിന് ഇറക്കുന്ന പാറപ്പൊടി ,എംസാൻഡ്‌ പല വലുപ്പത്തിലുള്ള ചല്ലി എന്നിവയാണ് ഇവിടെ കച്ചവടം ചെയ്യുന്നത്.അതേസസമയം പൊടിശല്യം കാരണം സമീപത്തെ വീടിലുള്ളവർക്ക് ശ്വാസംമുട്ടൽ ,ത്വക്ക് രോഗം എന്നിവ ബാധിച്ചതായും പ്രതിഷേധക്കാർ പറഞ്ഞു.

Related Articles

Latest Articles