Friday, January 2, 2026

പഞ്ചാബി ഗായകനും കോൺഗ്രസ്സ് നേതാവുമായ സിദ്ദു മൂസേവാലക്ക് അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു

ദില്ലി: പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ദു മൂസേവാലക്ക് അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റു മരിച്ചു. മാന്‍സ ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

ഗുരുതര പരിക്കേറ്റ മൂസേവാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ ആംആദ്മിസർക്കാർ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം, എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.

തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച്‌ 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്.

Related Articles

Latest Articles