കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പന്തളം രാജകുടുംബം രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിടുക്കം കാട്ടിയെന്ന് പന്തളം രാജകുടുംബം പ്രതിനിധി ശശികുമാര വർമ്മ ആരോപിച്ചു.
ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെയും ഇന്ത്യയിലെയും ഹൈന്ദവരെ കാണുന്ന നിലപാട് സ്വീകരിച്ചത് കേരളത്തിലെ സർക്കാരാണെന്നും ശശികുമാര വർമ്മ കൂട്ടിച്ചേർത്തു. വിധി നടപ്പിലാക്കാൻ പോയാൽ ഇന്ത്യാ ചരിത്രത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്നും ശശികുമാരവർമ പറഞ്ഞു.

