Monday, October 5, 2026

പന്തളം കൊട്ടാരം വലിയരാജാ രേവതിനാൾ പി.രാമവർമ്മ രാജാ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജ അന്തരിച്ചു. 103 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.15 ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിയ്ക്ക് നടക്കും.

ഭാര്യ: പരേതയായ രുക്മിണി തമ്പുരാട്ടി (ഹരിപ്പാട് അനന്തപുരം കൊട്ടാരം). മക്കൾ: ഡോ.എസ്.ആർ. വർമ്മ, ഏ.ആർ.വർമ്മ, ശശിവർമ, രമ തമ്പുരാട്ടി, മരുമക്കൾ: സുധാ തമ്പുരാൻ, ഇന്ദിരാ തമ്പുരാൻ, രഞ്ജന, കൃഷ്ണകുമാർ.

2002 മെയ് നാലിനാണ് വലിയരാജാ രേവതിനാൾ പി.രാമവർമ്മ രാജാ വലിയ തമ്പുരാനായി ചുമത ഏൽക്കുന്നത്. വലിയ തമ്പുരാന്റെ ദേഹവിയോഗത്തെ തുടർന്ന് ആശൂലമായതിനാൽ
പന്തളം വലിയകോയിക്കൽ ക്ഷേത്രം പതിനൊന്ന് ദിവസം അടയ്ക്കും. ശേഷം നടക്കുന്ന പുണ്യാഹ ശുദ്ധി ക്രിയകൾക്ക് ശേഷം ജുലൈ മൂന്നിന് തുറക്കും.

Related Articles

Latest Articles