Tuesday, October 6, 2026

സ്വർണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും, കേസിൽ സരിതയുടെ രഹസ്യമൊഴിയും ഇന്ന്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും. ഇതിനായി ഇന്ന് രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകണമെന്ന് സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഇ ഡി അഞ്ച് മണിക്കൂർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു.

കോടതിയിൽ നൽകിയ മൊഴിയില്‍ തന്നെ സ്വപ്ന ഉറച്ചു നിന്നതായാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ മന്ത്രി കെ. ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയുള്ള ആരോപണങ്ങളാണ് സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉള്ളത്.

അതേസമയം, ഗൂഡാലോചന കേസിൽ സാക്ഷിയായ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുക. പിസി ജോർജ്ജിന് എതിരായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സരിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്‍റെ തീരുമാനം.

Related Articles

Latest Articles