Wednesday, May 15, 2024
spot_img

പാനൂർ സ്ഫോടനം: സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല! മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു ;വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം∙ പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് സിപിഎമ്മുകാരൻ, മരിച്ചവരുടെ സംസ്കാരത്തിൽ പോയത് സിപിഎം നേതാക്കൾ.

പാനൂർ സ്ഫോടനക്കേസിൽ നിന്ന് എങ്ങനെ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കും? തെരഞ്ഞടുപ്പ് ആയതുകൊണ്ട് തങ്ങൾക്കിതിൽ ബന്ധമില്ലെന്ന് അവർക്ക് പറയാം’’. സതീശൻ പറഞ്ഞു. അതുകൊണ്ട് യുഡിഎഫുകാരെ കൊല്ലാൻ ഉണ്ടാക്കിയ ബോംബാണോ ഇതെന്ന് മാത്രമേ അറിയാൻ ബാക്കിയുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ചമുതലയിൽ ഇരുന്നുകൊണ്ട് ഇത്തരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്നും സതീശൻ ആരോപിച്ചു.

ബോംബ് നി‍ർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു

Related Articles

Latest Articles