Monday, September 21, 2026

സി എ എയും പലസ്തീനും ഒന്നുമല്ല കേരളത്തിൽ ഭരണകക്ഷി ബോംബ് നിർമ്മിക്കുന്നതിലാണ് ജനങ്ങൾക്ക് ആശങ്ക! ബിജെപിയുടെ ലക്ഷ്യം രാജ്യത്തിൻ്റെ വികസനം വി മുരളീധരൻ

സിഎഎയും പലസ്തീനും ഒന്നുമല്ല കേരളത്തിൽ ഭരണകഷി ബോംബ് നിർമ്മിക്കുന്നതിലാണ് ജനങ്ങൾക്ക് ആശങ്കയെന്നും ബിജെപിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമെന്നും കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡി എ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ . ഇടത് വലത് മുന്നണികൾ അനാവശ്യ ചർച്ചകളിലേക്ക് വഴി തിരിക്കുകയാണ്, ബിജെപിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന ഇടത് മുന്നണിയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു .മീനചൂടിഞ്ഞേയും പ്രചരണ ചൂടിനേയും ഒരുപോലെ നേരിട്ടാണ് പ്രചരണം മുന്നേറുന്നത് ,ആറ്റിങ്ങലിലെ ജനങ്ങൾ വലിയ ഉത്സാഹത്തോടുകൂടി പ്രതികരിക്കുന്നുണ്ട് ,പ്രാദേശികമായ വികസന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ബിജെപിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് , പ്രവർത്തകരിൽ നിന്നും അതുപോലെ വോട്ടർമാരിൽ നിന്നും പ്രതികരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

തൊണ്ണൂറ് ശതമാനം വിജയ പ്രതീക്ഷയിലാണ് വി മുരളീധരൻ ,ഇന്ന് രവിലെ ഏഴ് മണിക്ക് വെള്ളംകുടി മണ്ഡലത്തിൽ നിന്നാണ് പ്രചരണം ആരംഭിച്ചത് . ആദ്യഘട്ട പ്രചരണം മൂന്നാനക്കുഴിയിൽ അവസാനിച്ചു. രണ്ടാം ഘട്ട പ്രചരണം ഏറ്റിനാട് പതിഞ്ഞാറാംക്കല്ല് ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് രാത്രി പത്തുമണിയോട് കൂടി പാലോട്ട്കോണത്ത് ഇന്നത്തെ പ്രചരണ പരിപാടികൾ അവസാനിക്കും

Related Articles

Latest Articles