Monday, October 5, 2026

പാനൂർ വിഷ്ണുപ്രിയ വധക്കേസ്;പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിനകത്ത് അതിക്രമിച്ച് കയറിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത് നൽകിയ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. കഴിഞ്ഞ ഒക്ടോബർ 22ന് ഉച്ചക്ക് 12 നായിരുന്നു സംഭവം.

വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി. പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. പാനൂർ പോലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Related Articles

Latest Articles