Monday, October 5, 2026

ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു;ചെങ്ങന്നൂരിൽ അയ്യപ്പഭക്തന് ഗുരുതര പരിക്ക്

ആലപ്പുഴ:ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അയ്യപ്പഭക്തന് ഗുരുതര പരിക്ക്.പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമിക്കാണ് അരക്ക് താഴെയാണ് ഗുരുതരമായി പരിക്കേറ്റത്.

ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും ട്രയിനിന് സ്പീഡ് കൂടിയിരുന്നു. സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്കാണ് കറുപ്പു സ്വാമി ചാടിയെങ്കിലും പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ഇത് കണ്ട് ആളുകള്‍ ബഹളം വച്ചതോടെ ഉടൻ തന്നെ തീവണ്ടി നിർത്തി. തുടര്‍ന്ന് ട്രയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ചവിട്ട് പടിയുടെ ഭാഗം ആർ പി എഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ച് മാറ്റിയാണ് കറുപ്പുസ്വാമിയെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ കറുപ്പു സ്വാമിക്ക് വയറിന്‍റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആന്തരീക അവയവങ്ങൾക്കും മുറിവേറ്റതായാണ് വിവരം.

Related Articles

Latest Articles