Saturday, September 26, 2026

പർദ്ദ അല്ലെങ്കിൽ ബിക്കിനി ഇത് രണ്ടുമല്ലാതെ വേറെ ഒരു ഡ്രസും ഞമ്മക്കറിയൂല | Pardha

കേരളത്തിൽ വലിയ ചർച്ചാവിഷയമായ ഒന്നാണ് പർദ്ദ. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും… തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്ലിം സ്ത്രീകള്‍ കേരളത്തിലെ മറ്റേതൊരു വിഭാഗം സ്ത്രീകളുമായി താരതമ്മ്യം ചെയ്യുമ്പോഴും പിന്നോക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്. ഇപ്പോഴിത് ചർച്ച ചെയ്യാൻ ഉണ്ടായ വിഷയം പറയാം.

പർദ്ദ വീണ്ടും കേരളത്തിൽ സംസാര വിഷയമാവുകയാണ്. ഇത്തവണ അൽ ബനാത് ചെറുവാടിയിലെ പെൺകുട്ടികളുടെ പ്ലസ് ടു പരീക്ഷ ഫലം റിസൾട്ട് പോസ്റ്റർ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത്. കണ്ണുകൾ മാത്രം കാണിച്ചു, പർദ്ദ ധരിച്ചു, ഫോട്ടോ എടുത്തു പോസ്റ്റർ അടിച്ചിറക്കി ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്ര കഷ്ടപ്പെട്ട് ഇവന്മാരെന്തിനാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്നു വരെ തോന്നിപ്പോകും. പർദ്ദയെ വിമർശിക്കുമ്പോൾ ഒക്കെ കേവലം ഒരു വസ്ത്രം എന്ന നിലയിൽ അതിനെ ചുരുക്കി കാട്ടാനാണ് പർദ്ദ അനുകൂലികൾ ശ്രമിക്കാറുള്ളത്. അവർ ആരും തന്നെ പർദ്ദ മുന്നോട്ടുവയ്ക്കുന്ന പുരുഷാധിപത്യത്തെക്കുറിചോ വികൃതമായ ലൈംഗിക രാഷ്ട്രീയത്തെക്കുറിചോ ചർച്ച ചെയ്യാറില്ല.

Related Articles

Latest Articles