ദില്ലി: പരീക്ഷ പെ ചർച്ചയിൽ രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി (Narendra Modi) സംവദിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന പിരിമുറുക്കം, സംശയങ്ങൾ എന്നിവ പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഡിസംബർ 28 മുതൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും രജിസ്റ്റർ ചെയ്യാം. പരിപാടിയുടെ തീയതിയും സമയവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ചില ഓൺലൈൻ മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ‘പരീക്ഷ പേ ചർച്ച’യിലേക്കുള്ള പ്രവേശനം. വിജയികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കും. ഇവർക്ക് പരിപാടിയിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും നൽകും. നാളെ മുതൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും mygov.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷം ഏപ്രിൽ 7നാണ് പരീക്ഷ പെ ചർച്ച സംഘടിപ്പിച്ചത്.

