പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ വ്യാപാരിയെ സി.പി.എം നേതാക്കള്‍ മര്‍ദിച്ചതായി പരാതി. കുമ്പനാട് സ്വദേശി ജേക്കബ് കെ മാത്യുവിനാണ് മര്‍ദനമേറ്റത്. പരാതിക്കാരന്‍ മുന്‍ സിപിഎം പ്രവര്‍ത്തകനും മുന്‍ സൈനികനുമാണ്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സിപിഎമ്മിന്‍റെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരും റെസ്റ്റോറന്‍റിലെത്തി സമ്മേളനത്തിന് സംഭാവന ആവശ്യപ്പെടുകയായിരുന്നുവെന്ന് ജേക്കബ് പറയുന്നു. ഇവര്‍ ജേക്കബിന്‍റെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബിനെ രണ്ടര മാസം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതനായിരുന്നു പുറത്താക്കല്‍.

