പത്തനംതിട്ട: തിരുവല്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. യുവതിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 ശതമാനം പൊള്ളലാണ് ഏറ്റിരിക്കുന്നത്.

കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച്‌ പോലീസിന് കൈമാറി. റേഡിയോളജി വിദ്യാര്‍ഥിനിയായ യുവതി കോളേജിലേക്ക് പോകും വഴിയാണ് സംഭവം ഉണ്ടായത്. കുപ്പിയില്‍ കരുതിയ പെട്രോള്‍ ഉപയോഗിച്ചാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.