Friday, September 25, 2026

തന്‍റെ പേരില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പ്രചരിപ്പിക്കുന്നതായി നടി പാര്‍വ്വതി

കൊച്ചി : കേരളം കനത്ത മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങളെ നേരിടുമ്പോള്‍ തന്‍റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പ്രചരിപ്പിക്കുന്നതായി നടി പാര്‍വതി തിരുവോത്ത് . പാര്‍വതി ടി കെ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പും പേജിലേക്ക് അയച്ച മെസേജും അടക്കമാണ് തന്‍റെ ഔദ്യോഗിക പേജിലൂടെ ഫേക്ക് പേജിനെ കുറിച്ച് പാര്‍വതി പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതു സംബന്ധിച്ച വാര്‍ത്ത അറിഞ്ഞയുടന്‍ പേജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പേജ് തന്‍റേതല്ലെന്നും പാര്‍വതി ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ മലപ്പുറവും കോഴിക്കോടും വയനാടും തെക്കന്‍ കേരളത്തെ കാര്യമായി സഹായിച്ചെന്നും ഇപ്പോള്‍ തിരികെ ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഫേക്ക് പേജില്‍ കുറിച്ചിരുന്നത്. ഈ കുറിപ്പിനെതിരെയാണ് പാര്‍വതി തിരുവോത്ത് രംഗത്തു വന്നത്.

Related Articles

Latest Articles