തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിവിധ സേനകളെയടക്കം കേരളത്തിനായി വിട്ടു നല്‍കിയിട്ടുണ്ട്. കേന്ദ്ര സഹായം നേരത്തെ തന്നെ ആവശ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കുറി ഒന്നും ആവശ്യപ്പെട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

