കൊച്ചി :നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ കൊണ്ടുവന്ന സ്വർണ്ണം പിടികൂടി.ഒരു കിലോ സ്വർണ്ണവുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ അറസ്റ്റിൽ.കസ്റ്റംസ് നടത്തിയ പരിശോധനക്കിടയിലാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം പിടികൂടിയത്. വിപണിയിൽ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.
അതെസമയം നെടുമ്പാശേരിയിൽ വിമാനത്തിന്റെ ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണ്ണം കണ്ടെത്തി. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.