pathanamthitta
പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിയെ പതിനെട്ട് തികഞ്ഞെന്ന കാരണത്താൽ വീട്ടിൽ നിന്നും ഇറക്കിവിട്ടു.
അടൂര്‍ ഏനാത്ത് സ്വദേശിയും അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അഖിലിനാണ് വീട്ടുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ, അഖില്‍ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. എന്നാല്‍, പൊലീസ് കേസെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് അഖില്‍ വ്യക്തമാക്കി.
പതിനെട്ട് വയസ് തികയുന്നതിന് മുന്നെ വീട്ടിലുണ്ടായിരുന്ന സമയത്ത് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കൃത്യമായി ആഹാരം നല്‍കാറില്ലായിരുന്നുവെന്നും അഖില്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച് കുട്ടിയായിരുന്നു. പിന്നാലെ, അച്ഛന്റെയും അമ്മയുടെയും സ്ഥലം വിറ്റുകിട്ടിയ പണം അഖിലിന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടിരുന്നു. ഇപ്പോള്‍, അച്ഛനും രണ്ടാനമ്മയും ആ പണവും നല്‍കുന്നില്ലെന്നാണ് അഖിലിന്റെ പരാതി.
പ്ലസ് ടു പരീക്ഷ കഴിയാത്ത അഖില്‍ ഇപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പമാണ് നിലവില്‍ അഖില്‍ താമസിക്കുന്നത്. പഠനത്തില്‍ മിടുക്കനായിരുന്ന അഖില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് പത്താം ക്ലാസ് പാസായത്. അദ്ധ്യാപകരുടെ സഹായത്തോടെയാണ് അഖിലിന്റെ പഠന ചെലവുകള്‍ നടന്നിരുന്നത്. പ്ലസ് ടുവിന് ശേഷം എങ്ങനെ തുടര്‍ വിദ്യാഭ്യാസം നടത്തുമെന്ന ആശങ്കയിലാണെന്നും നിലവിലെ തുച്ഛമായ വരുമാനം കൊണ്ട് ഒന്നും നടക്കില്ലെന്നുമാണ് അഖിൽ പറയുന്നത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…