Monday, January 5, 2026

പഠാന്‍കോട്ടിന് സമാനമായി മറ്റൊരു ആക്രമണം; ഞെട്ടിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ദില്ലി: 2016 ലെ പഠാന്‍കോട്ട് ആക്രമണത്തിന് സമാനമായി രാജസ്ഥാനിലെ വ്യോമതാവളത്തില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജെയ് ഷെ മുഹമ്മദ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഭീകരാക്രമണം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം തന്നെ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജസ്ഥാന് പുറമേ ദില്ലിയിലും ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ വ്യാപകമായി ആക്രമണങ്ങള്‍ നടത്താന്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്ന മൗലാനാ എന്ന് പേരുള്ള ഒരു വ്യക്തിയോട് ജെയ് ഷെ മുഹമ്മദ് നിര്‍ദ്ദേശിച്ചതായാണ് സൂചനകളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. .

Related Articles

Latest Articles