Thursday, May 16, 2024
spot_img

സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍ നിന്നും രോഗി താഴേക്ക് ചാടി;8-ാം നിലയില്‍ നിന്നും ചാടിയ രോഗി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത; കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹോസ്പിറ്റലിൻ്റെ എട്ടാം നിലയിൽ നിന്നും മാനസികാസ്വാസ്ഥ്യമുള്ള ഒരു രോഗി താഴേക്കു ചാടി. ചാടിയ രോഗി എങ്ങനെയാണ് ആശുപത്രിയുടെ എട്ടാം നിലയിൽ എത്തിയതെന്നു വ്യക്തമല്ല. ആശുപത്രി കെട്ടിടത്തിൻ്റെ എട്ടാം നിലയിലെ ജനാലയിൽ ഇരിക്കുന്ന രീതിയിലാണ് മറ്റുള്ളവർ ഈ രോഗി കണ്ടത്.

സുധീർ അധികാരി എന്ന രോഗിയാണ് എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. രോഗി കെട്ടിടത്തിൻ്റെ മുകളിൽ കയറിയതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും ആശുപത്രി അധികൃതരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി. ഇയാളെ താഴെയിറക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം അതൊന്നും കേൾക്കുവാൻ തയ്യാറാകയില്ല. വീഴ്ചയിൽ പരിക്കേറ്റ സുധീർ അധികാരിയുടെ നില അതീവഗുരുതരമാണ്.

ഒരു ഹൈഡ്രോളിക് ഗോവണി എത്തിച്ച് സുധീർ അധികാരിയെ താഴെയിറക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ ഗോവണി സുധീറിൻ്റെ അടുത്തേക്ക് എത്തിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles