Saturday, May 11, 2024
spot_img

പാറ്റ്‌ന – റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു; ഉദ്ഘാടനം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

പാറ്റ്‌ന : പാറ്റ്‌ന – റാഞ്ചി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഈ മാസാവസാനത്തോടെ സർവീസിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ബിഹാർ – ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനാണിത്.

പാറ്റ്നയിൽ നിന്നു രാവിലെ 6.55നു യാത്രയാരംഭിക്കുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ഒരു മണിക്ക് റാഞ്ചിയിലെത്തും. മടക്കയാത്രയിൽ റാഞ്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.20നു പുറപ്പെടുന്ന ട്രെയിൻ രാത്രി 8.25നു തിരികെ പാറ്റ്നയിൽ എത്തിച്ചേരും.

Related Articles

Latest Articles