കൽപറ്റ : കൈക്കൂലി കേസിൽ സെന്‍ട്രല്‍ ടാക്സ് ഉദ്യോഗസ്ഥൻ പിടിയിലായി. സെന്‍ട്രല്‍ ടാക്സ് ആന്റ് സെന്‍ട്രല്‍ എക്സൈസ് എസ്.പി പ്രവീന്ദര്‍ സിങാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായത്. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപണം
ഒരുലക്ഷം രൂപ കൈക്കൂലി നൽകിയാൽ നികുതി കുറച്ചു നൽകാമെന്നായിരുന്നു കരാറുകാരനോടുള്ള പ്രവീന്ദർ സിങിന്റെ വാഗ്ദാനം. കരാറുകാരന്‍ ഇത് വിജിലന്‍സിനെ അറിയിച്ചു. തുടർന്ന് പ്രവീന്ദർ സിങ്ങിനെ കാണാന്‍ വിജിലന്‍സ് നല്‍കിയ പണവുമായി കരാറുകാരന്‍ എത്തുകയും പണം കൈപ്പറ്റിയതിനു പിന്നാലെ പ്രവീന്ദർ സിങ്ങിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

