Monday, September 21, 2026

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി∙ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആനക്കല്ലിൽ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ എൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥി ഹെവൻ രാജേഷാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.

സ്കൂൾ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. ആനക്കല്ല് തടിമില്ലിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles