ദില്ലി : മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നാ​ല്‍ എ​സ്‌എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റെ​ന്ന് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. എ​ന്‍​ഡി​എ സീ​റ്റ് വി​ഭ​ജ​ന​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദില്ലിയി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു തു​ഷാ​റി​ന്‍റെ പ​രാ​മ​ര്‍​ശം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​ന്ന​കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ​ത്തി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത​ശേ​ഷ​മേ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു. ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന​ന്നും മ​ത്സ​രി​ച്ചാ​ല്‍ എ​സ്‌എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ത്വം ഒ​ഴി​യ​ണ​മെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തു​ഷാ​റി​ന്‍റെ പ​രാ​മ​ര്‍​ശം.