Wednesday, December 31, 2025

പിസി തോമസ് എൻഡിഎ വിടുന്നു, പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എൻഡിഎ വിടുന്നു പ്രഖ്യാപനം ഇന്നുണ്ടായേക്കും. പി.സി. തോമസ് വിഭാഗം യു.ഡി.എഫില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി ഉള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി തോമസിന്റെയും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ടിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തിയ വിവരങ്ങളും പുറത്ത് വന്നിരുന്നു. പി.സി. തോമസ് വിഭാഗം എൻ ഡി .എ. വിടുന്നു പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ ആണ് സാധ്യത.

എന്‍ഡിഎ മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം തോമസ് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles