Sunday, May 5, 2024
spot_img

നിലക്കടല നിസാരക്കാരനല്ല: ഇത് കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല

നിലക്കടയിൽ ധാരാളം പോഷകഗുണങ്ങളാണുള്ളത്. പല രോഗങ്ങൾ അകറ്റാനും, വരാതെ സൂക്ഷിക്കാനും നിലക്കടല കഴിക്കുന്നത് ഉത്തമമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ നിലക്കടല(peanuts) ഹൃദ്രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു. പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്.

കൂടാതെ ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു. ബാര്‍ലി, ബദാം ഓട്സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്. മാത്രമല്ല ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെല്ലാം തടയാൻ സഹായിക്കുന്നു.

Related Articles

Latest Articles