Monday, September 28, 2026

ജനങ്ങളുടെ വെള്ളംമുട്ടിച്ച് സർക്കാർ ! പ്രശ്നത്തിന് പരിഹാരമായില്ല, പാഴൂർ പമ്പ് ഹൌസിലെ ട്രയൽ റൺ വൈകുന്നു

കൊച്ചി : കുടിവെള്ള പ്രശ്നത്തിൽ വലഞ്ഞ് ജനങ്ങൾ. ഇതുവരെ പ്രശ്നത്തിൽ പരിഹാരമുണ്ടായിട്ടില്ല. ജോലികൾ പൂർത്തിയാവാത്ത കാരണം പാഴൂർ പമ്പ് ഹൌസിലെ ട്രയൽ റൺ വൈകുന്നു. പുലർച്ചെ 2 മണിക്ക് പമ്പിംഗ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മോട്ടോർ 51 അടി താഴ്ചയിലുള്ള കിണറിൽ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നാണ് വാട്ടർ അതോരിറ്റി അറിയിച്ചത്.

പമ്പിംഗ് തുടങ്ങിയാലും കുടിവെള്ളം എത്തിക്കുന്ന കാര്യത്തിൽ കാര്യമായ മാറ്റമുണ്ടാവാൻ ഇനിയും ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കുടിവെള്ള വിതരണത്തിനായി രണ്ട് മോട്ടോറുകളിൽ നിന്നായി 6 കോടി ലിറ്റർ വെള്ളമാണ് എത്തിക്കുന്നത്. ഫോർട്ട് കൊച്ചിയിലും ചെല്ലാനത്തും കൺട്രോൾ റൂമുകൾ തുറന്നെങ്കിലും ടാങ്കറുകളിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ലെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്

Related Articles

Latest Articles