Monday, April 29, 2024
spot_img

‘എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു’; കേരളത്തിൽ വൈകാതെ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ വൈകാതെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ ഇപ്പോൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന സമയമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പിണറായി സർക്കാരിന് ഭരിക്കാൻ അറയില്ല. അതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നത്. മസാലബോണ്ട് പോലുള്ള തലതിരിഞ്ഞ നയങ്ങളാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. കേന്ദ്ര സർക്കാരിന്റെ ധനസഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയായി പോകുമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Latest Articles