തിരുവനന്തപുരം- നവരാത്രിയോടനുബന്ധിച്ച് തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നൂറ്റാണ്ടുകളായി നടന്ന് വരുന്ന ആന എഴുന്നള്ളിപ്പും, ഘോഷയാത്രയും തടയാന്‍ വനംവകുപ്പിന്‍റെ നീക്കം. സർക്കാർ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലെന്ന ബാലിശമായ വാദം പറഞ്ഞാണ് ആന എഴുന്നള്ളിപ്പ് ഇല്ലതാക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം.
വനം വകുപ്പ് മേധാവിയുടേയും, ചീഫ് വെൽഡ് ലൈഫ് വാർഡന്‍റെയും തെറ്റായ നടപടികളിലും, നാട്ടാന വിരോധത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാന്‍ കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷനും കേരള ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റിയും ഒരുങ്ങുകയാണെന്ന് ഭാരവാഹികളായ പി ശശികുമാറും സി എന്‍ വത്സനും പറഞ്ഞു.

