തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ നിയമനത്തിനെതിരെ ഗവർണ്ണർ നിലപാടെടുത്തിന് പിന്നാലെ വീണ്ടും രാഷ്ട്രീയ നിയമനം. നഗരസഭാ അദ്ധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാൻ സർക്കാർ ഇന്ന് അനുമതി നൽകി. കരാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടത്തുക.നേരത്തെ എൽഡി ക്ലർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്.
ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുൻസിപ്പൽ ചേംബർ ചെയർമാനായ എം കൃഷ്ണദാസിന്റെ വിശദീകരണം. മുൻസിപ്പാലിറ്റികളിൽ ഉദ്യോഗസ്ഥരുടെ കുറവ് ഉള്ളതിനാലാണ് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്. നിമയനം പൂർണ്ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു.
രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന രീതിയിൽ അക്കൗൻഡന്റ് ജനറലിനെ ഇടപെടുത്താനാണ് രാജ് ഭവൻ നീക്കം. പക്ഷെ സ്റ്റാഫ് നിയമനം സർക്കാരിന്റെ നയപരമായ കാര്യം ആയതിനാൽ ഗവർണ്ണർക്ക് ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് സർക്കാർ വധിയ്ക്കുന്നത്.

