Tuesday, October 6, 2026

ഒടുവിൽ ശാരീരിക അസ്വസ്ഥകള്‍ മറന്ന് അദ്ദേഹം എത്തി, ഇലഞ്ഞിത്തറ മേളത്തില്‍ കൊട്ടിക്കയറി പെരുവനം കുട്ടന്‍ മാരാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരലഹരിയില്‍ മുങ്ങിയിരിക്കുമ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ മറന്ന് പെരുവനം കുട്ടന്‍മാരാര്‍. വടക്കുംനാഥ സന്നിധിയില്‍ ഇപ്പോള്‍ നടക്കുന്നത് ഇലഞ്ഞിത്തറമേളമാണ്. ശാരീരികാസ്വസ്ഥതകള്‍ മറന്ന് പെരുവനം കുട്ടന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളത്തില്‍ കൊട്ടിക്കയറുകയാണ്.

രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ അദ്ദേഹത്തിന് തളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ എല്ലാം മറന്നാണ് അദ്ദേഹം ഇപ്പോള്‍ ഇലഞ്ഞിത്തറ മേളത്തിന് എത്തിയത്. കടുത്ത ചൂടിനെ തുടര്‍ന്ന് അദ്ദേഹം തലകറങ്ങി വീഴുകയായിരുന്നു.

Related Articles

Latest Articles