ആറ്റിങ്ങല്‍: തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ആറ്റിങ്ങല്‍ മാമം പഴയറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൾസർ ബൈക്കാണ് പേട്ടയിൽ നിന്നും മോഷണം പോയിരുന്നത്.
ആറ്റിങ്ങല്‍ ആര്‍.ടി.ഒയുടെ ഗ്രൗണ്ട് ടെസ്‌റ്റ് നടക്കുന്ന സമയത്ത് റോഡിൽ ഒരു ബൈക്ക് മറിഞ്ഞുകിടക്കുന്നത് അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, ധനല്‍ എന്നിവർ കാണുകയും തുടര്‍ന്നുള്ള പരിശോധനയില്‍ കരിക്കകം സുലേഖ മന്‍സിലില്‍ മാഹിന്റേതാണ് ബൈക്കെന്ന് തിരിച്ചറിയുകയും ചെയ്തു.
ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കി.
പേട്ട സ്റ്റേഷന് മുമ്ബില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് കഴിഞ്ഞദിവസം മോഷണം പോയിരുന്നു. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബൈക്ക് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

