Tuesday, June 18, 2024
spot_img

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണോ ? ഇതാ ചില മികച്ച മാർഗങ്ങൾ…

ചര്‍മ്മ പ്രശ്നങ്ങള്‍ എന്നും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിൽ ഒന്നാണ് വരണ്ട ചര്‍മ്മം. ഇക്കൂട്ടർ ശ്രദ്ധിക്കേണ്ട കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു.
ഇതിന് ചില പൊടിക്കൈകൾ ഉപയോഗിക്കാം;

ചര്‍മ്മ സംരക്ഷണത്തിന്‍ ഏറ്റവും മികച്ച ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തെ മിനുസമുള്ളതാക്കി സംരക്ഷിക്കുന്നു. അതുപോലെ തന്നെ
സൗന്ദര്യ സംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നില നിര്‍ത്താന്‍ ഇവ സഹായിക്കും.

വരണ്ട ചര്‍മ്മം അകറ്റാന്‍ വളരെ പ്രയോജനപ്രദമാണ് ഒന്നാണ് കറ്റാര്‍വാഴ. ദിവസവും കറ്റാര്‍ വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കമേകാന്‍ സഹായിക്കും.

വരണ്ട ചര്‍മ്മം അകറ്റാനും ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനുമെല്ലാം തൈര് സഹായിക്കും. തൈര് മുഖത്തു പുരട്ടുന്നത് ചര്‍മ്മകാന്തി വര്‍ധിപ്പിക്കും. തൈര് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം വേണം കഴുകിക്കളയേണ്ടത്.

Related Articles

Latest Articles