Tuesday, May 14, 2024
spot_img

പോപ്പുലർ ഫ്രണ്ടിനെ അടിച്ചൊതുക്കാൻ സർക്കാർ? പിന്നിൽ അണ്ണാമലൈ ?

പോപ്പുലർ ഫ്രണ്ടിനെ അടിച്ചൊതുക്കാൻ സർക്കാർ? പിന്നിൽ അണ്ണാമലൈ ? | PFI

പോപ്പുലർ ഫ്രണ്ടിനെ അടിച്ചൊതുക്കാൻ തമിഴ്നാട്. തമിഴ്‌നാട്ടിൽ പോപ്പുലർ ഫ്രണ്ടിന് യൂണിറ്റി മാർച്ച് നടത്താനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ് പോലീസ്. സൂഫി ഇസ്ലാമിക് ബോർഡിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. കാഞ്ചീപുരം, സേലം, രാമനാഥപുരം, പുതുക്കോട്ട, തെങ്കാശി എന്നിവിടങ്ങളിൽ നടത്താനിരുന്ന യൂണിറ്റി മാർച്ചി​ന്റെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൂഫി ഇസ്ലാമിക് ബോർഡ് തമിഴ്നാട് ഡിജിപിയ്‌ക്ക് കത്ത് നൽകിയത്. കത്തിൽ ഭീകര പ്രവർത്തനങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്വർണക്കടത്ത് ശൃംഖല, കർണാടകയിലും കേരളത്തിലും മതപരിവർത്തനം, ലൗ ജിഹാദ്, ഡൽഹിയിൽ സിഎഎ വിരുദ്ധ കലാപം, രാജ്യദ്രോഹം, ഹിജാബ് പ്രതിഷേധം, ഡൽഹിയിലും ഉത്തർപ്രദേശിലും വർഗീയ കലാപം ഇളക്കിവിടൽ എന്നിവയിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് കത്തിൽ പ്രത്യേകം പറയുന്നു.

ഇന്ത്യയിലുടനീളമുള്ള വിവിധ കേസുകളിലായി 100-ലധികം പോപ്പുലർ ഫ്രണ്ടിന്റെ അംഗങ്ങൾക്കെതിരെ എൻഐഎ ഇപ്പോൾ അന്വേഷണം നടത്തുകയാണ്. 2020 ലെ ഡൽഹി കലാപത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) റാലികളെയും പിന്തുണച്ചതിനും അന്വേഷണം നടക്കുന്നതായി കത്തിൽ പറയുന്നു. 2021 ഏപ്രിലിൽ, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികളിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു, എന്നാൽ അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അനുവാദം റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ച് സൂഫി ഇസ്‌ലാമിക് ബോർഡ് ഉപദേഷ്ടാവ് വൈ.ഷൗക്കത്ത് ആൾ മുഹമ്മദാണ് കത്ത് നൽകിയത്. കത്ത് ലഭിച്ചതിനെ തുടർന്ന് മാർച്ചിനുള്ള അനുമതി റദ്ദാക്കിയതായി സൂഫി ഇസ്‌ലാമിക് ബോർഡ് നോട്ടീസിൽ അറിയിച്ചു. ഇന്ത്യയിലുടനീളം പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിനുള്ള ദേശീയ ക്യാമ്പയിന്റെ മറ്റൊരു ചുവടുവെപ്പ് മാത്രമാണ് ഈ നടപടിയെന്ന് സൂഫി ഇസ്‌ലാമിക് ബോർഡ് ദേശീയ പ്രസിഡന്റ് മൻസൂർ ഖാൻ പറഞ്ഞു.

അതേസമയം കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ / പോപ്പുലര്‍ ഫ്രണ്ട് തീവ്രസംഘടനകള്‍ ശ്രമിക്കുന്നതായും സംസ്ഥാന രഹസ്യാനേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Latest Articles