Friday, January 9, 2026

വീണ്ടും കൊലവിളിയുമായി പോപ്പുലർഫ്രണ്ട്; തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്ക്കും!!! തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷ നേതാവിനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് ഭീകരർ

തിരുവനന്തപുരം: വീണ്ടും കൊലവിളിയുമായി പോപ്പുലർഫ്രണ്ട് ഭീകരർ. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവ് എം ആർ ഗോപനെതിരെയാണ് (MR Gopan PFI Threat)വധ ഭീഷണി മുഴക്കിയത്. സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു ഭീഷണി. പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം 22നായിരുന്നു വധഭീഷണിയുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകർ രംഗത്ത് വന്നത്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമാണ് എംആർ ഗോപൻ.

അതേസമയം തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കുമെന്നായിരുന്നു പോപ്പുലർഫ്രണ്ടിന്റെ ഭീഷണി. സംഭവത്തിന് പിന്നാലെ നേമം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതിയിൽ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, തീർത്തും നിരുത്തരവാദപരമായ സമീപനമാണ് അവരിൽ നിന്നും ഉണ്ടായതെന്നും എം ആർ ഗോപൻ പറഞ്ഞു. എന്നാൽ കേരളത്തിലെ ബിജെപി ആർഎസ്എസ് നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ പോലും പോലീസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് ചോർത്തി നൽകിയതായി തെളിഞ്ഞിരുന്നു .ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധി പരാതി നൽകിയിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാത്തത്. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെ കേരള പോലീസ് വീണ്ടും വഴിവിട്ട് സഹായിക്കുന്നത്തിന് തെളിവായി ഇത് മാറുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Latest Articles