Friday, January 9, 2026

ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; പേഴ്സും പണവുമെല്ലാം നഷ്ടമായി; നാലംഗ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയവരുടെ പോക്കറ്റടിച്ചു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. നാലംഗ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. രാവിലെ നേമത്ത് നിന്നാണ് രാഹുലിന്‍റെ യാത്ര തുടങ്ങിയത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്.

ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണം വാരാഘോഷവും ഇന്ന് നഗരത്തില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ ജനക്കൂട്ടം തന്നെ പലയിടങ്ങളിലും ഉണ്ടാകും. ഇതിനാല്‍ ഉടന്‍ തന്നെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം വന്നിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളും എത്തിക്കഴിഞ്ഞു.

Related Articles

Latest Articles