Saturday, May 4, 2024
spot_img

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു;ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തത് 93,456 പേർ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറയുന്നു.ഇന്നത്തെ ദിവസം 93,456 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.ഇതിൽ 60,000 പേർ ഇതിനകം ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡ് കണക്ക്.

കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. അടുത്ത ദിവസം മുതൽ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും. രണ്ടുദിവസമായി മഴ മാറി നിൽക്കുന്നതിനാൽ തീർത്ഥാടനത്തിന് അനുകൂല അന്തരീക്ഷമാണ്.

Related Articles

Latest Articles