Saturday, May 18, 2024
spot_img

ജപ്പാനിലും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് തെലുങ്ക് ചിത്രം RRR ;
തകർന്നത് ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന
‘മുത്തുവിന്റെ’ റെക്കോർഡ്

ടോക്കിയോ : ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് ഇനി ആർ ആർ ആറിന് സ്വന്തം. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വർഷത്തെ റെക്കോർഡാണ് ആർ ആർ ആറിനു മുന്നിൽ തകർന്നത്. 24 കോടിയിലധികം രൂപയാണ് ചിത്രം ജപ്പാനിൽ നിന്ന് വാരിക്കൂട്ടിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവർത്തകരും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. വലിയ വരവേല്പാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.

403 മില്ല്യൺ യെൻ ആണ് ആർ ആർ ആറിന്റെ ജപ്പാനിലെ ബോക്സോഫീസ് കളക്ഷൻ. 55 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ ജാപ്പനീസ് പ്രേക്ഷകരുടെ ട്വീറ്റുകൾ ആർ ആർ ആർ ടീം തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ റീ ട്വീറ്റ് ചെയ്തിരുന്നു.

ജപ്പാനിൽ ചരിത്രനേട്ടം കൈവരിച്ച മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടും രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്. ജപ്പാനിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.

Related Articles

Latest Articles