Friday, May 3, 2024
spot_img

ജിന്നിനു പിന്നാലെ ബിടിഎസ് താരം സുഗയും പട്ടാളത്തിലേക്ക്;
ജനുവരിയിൽ സേവനം തുടങ്ങും

സിയോൾ : ബിടിഎസ് താരം ജിന്നിനു പിന്നാലെ ബാൻഡ് അംഗം സുഗയും സൈനികസേവനം ആരംഭിക്കാനൊരുങ്ങുന്നു. ജനുവരിയിൽ സുഗയുടെ സേവനം തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. സോഷ്യൽ സർവീസ് ഏജന്റ് ആയാണ് സുഗ സൈന്യത്തിൽ ചേരുന്നത്. 18 മാസം കാലാവധിയുള്ള ഓഫിസ് തസ്തികയാണിത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബിടിഎസിന്റെ ജിൻ സൈനികസേവനം ആരംഭിച്ചത്. ജിന്നിനു സഹതാരങ്ങൾ നൽകിയ വികാരാധീനമായ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു .

ദക്ഷിണകൊറിയയിലെ നിയമപ്രകാരം 18നും 28നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ സൈനികസേവനം ചെയ്യണം. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെയാണ് 30 വയസ്സുകാരനായ ജിൻ സേവനം ആരംഭിച്ചത്. ബാൻഡിലെ മറ്റംഗങ്ങളും ഇക്കാലയളവിൽ തന്നെ സൈന്യത്തിൽ ചേരുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.

Related Articles

Latest Articles